സ്റ്റാവൻജർ (നോർവേ): ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെതിരെ തന്ത്രങ്ങളുടെ മാസ്റ്റർപീസ് പുറത്തെടുത്ത വിശ്വനാഥൻ ആനന്ദ് നോർവേ ചെസ്സിൽ വിജയിക്കുകയും ലീഡ് നേടുകയും ചെയ്തു. ഇതോടെ ആനന്ദിൻ 10 പോയിൻറായി. 9.5 പോയിൻറുമായി മാഗ്നസ് രണ്ടാം സ്ഥാനത്താണ്. നേരത്തെ, ടൂർണമെൻറിൻ മുന്നോടിയായുള്ള ബ്ലിറ്റ്സ് മത്സരത്തിൽ ആനന്ദ് കാൾസനെ പരാജയപ്പെടുത്തിയിരുന്നു.
അഞ്ചാം റൗണ്ടിലെ ക്ലാസിക്കൽ ഗെയിം സമനിലയിലായപ്പോൾ, വിജയിയെ നിർണ്ണയിക്കാൻ സഡൻഡെത്ത് ഒരു വേഗതയേറിയ മത്സരം നടത്തുകയായിരുന്നു. അർമഗെഡൻ (സഡൻ ഡെത്ത്) മത്സരത്തിൽ ആനന്ദ് 50 നീക്കങ്ങളിൽ വിജയിച്ചു.