Spread the love

പാരിസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം റാഫേൽ നദാൽ സ്വന്തമാക്കി. നോർവേയുടെ കാസ്‌പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ തോൽപ്പിച്ചത്. സ്കോർ 6-3, 6-3 എന്ന നിലയിലായിരുന്നു. രണ്ടാം സെറ്റിൽ ഈ സീസണിൽ മികച്ച ഫോമിലായിരുന്ന നദാലിനെതിരെ റൂഡ് മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും നദാൽ മത്സരം ജയിച്ചു. കരിയറിലെ 22-ാം ഗ്രാൻറ്സ്ലാം കിരീടവും ഫ്രഞ്ച് ഓപ്പണിൽ 14-ാം കിരീടവും നദാൽ സ്വന്തമാക്കി.

20 ഗ്രാൻഡ്സ്ലാം വിജയങ്ങളുള്ള റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച് എന്നിവരേക്കാൾ രണ്ട് പടി മുന്നിലാണ് നദാൽ. വെള്ളിയാഴ്ച തൻറെ 36-ാം ജന്മദിനം ആഘോഷിച്ച നദാൽ ഫ്രഞ്ച് ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ കളിക്കാരനായി മാറി. ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ ക്വാർട്ടർ ഫൈനലിൽ നദാൽ തോൽപ്പിച്ചപ്പോൾ മൂന്നാം സീഡ് അലക്സാണ്ടർ സ്വെരേവ് പരിക്കിനെ തുടർന്ന് പിൻമാറി.

യുഎസ് ഓപ്പണ് ചാമ്പ്യൻ മാരിൻ സിലിച്ചിനെ പരാജയപ്പെടുത്തിയാണ് കാസ്പർ റൂഡ് (3-6, 6-4, 6-2, 6-2) ഫൈനലിലെത്തിയത്.

By newsten