കോളിവുഡിലെ പ്രിയപ്പെട്ട പ്രണയ ജോടികളായ വിഘ്നേഷ് ശിവനും നയന്‍താരയും, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അവരുടെ വിവാഹത്തിന് ക്ഷണിച്ചു. 2015 ൽ വിജയ് സേതുപതി നായകനായ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിക്കിയും നയന്‍താരയും കണ്ടുമുട്ടിയത്. അന്നുമുതൽ അവർ പ്രണയത്തിലായിരുന്നു. ഇപ്പോൾ, ഏഴ് വർഷത്തിനു ശേഷം ഇവർ വിവാഹത്തിന് ഒരുങ്ങുകയാണ്. അടുത്തിടെയുള്ള അപ്ഡേറ്റുകൾ അനുസരിച്ച്, ഇരുവരും ജൂൺ 9 നു ചെന്നൈയിൽ വച്ച് വിവാഹിതരാകും, വിവാഹത്തിന് ശേഷം അവർ തിരുപ്പതി സന്ദർശിക്കും. വിക്കിയും നയനും സ്റ്റാലിന്റെ ആൽവാർപേട്ടിലെ വസതി സന്ദർശിച്ചു. വിഘ്നേഷ് അവർക്ക് പൂച്ചെണ്ട് നൽകി. നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഉദയനിധി സ്റ്റാലിനും ഇവർക്കൊപ്പമുണ്ടായിരുന്നു.