Spread the love

കൽഹാസൻ നായകനായി അഭിനയിച്ച വിക്രമിന് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പമായിരുന്നു വിക്രമിൻറെ റിലീസ്. തെലുങ്ക് താരം അദിവി ശേഷിൻറെ മേജറും അക്ഷയ് കുമാറിൻറെ പൃഥ്വിരാജും. എന്നിരുന്നാലും, വിക്രമിന് മികച്ച നിരൂപണങ്ങൾ ലഭിക്കുന്നതോടെ ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രം തമിഴ്നാട്ടിൽ 100 കോടി ക്ലബിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 

ട്രേഡ് അനലിസ്റ്റ് മനോബാലൻ വിജയബാലൻറെ അഭിപ്രായത്തിൽ, 2022ൽ തമിഴ്നാട്ടിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപ്പണിംഗ് കളക്ഷൻ വിക്രമിനുണ്ട്. വലിമൈയും ബീസ്റ്റുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. കമൽ ഹാസൻറെ ചിത്രത്തിൻറെ ഏറ്റവും മികച്ച കളക്ഷൻ ഇതാണെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം അഞ്ച് കോടി രൂപയാണ് ചിത്രം നേടിയത്. കെജിഎഫ് 2 കേരളത്തിലെ ആദ്യദിന കളക്ഷനിൽ മുന്നിലാണ്. വിക്രം നാലാം സ്ഥാനത്താണ്. ഓസ്ട്രേലിയ, യുഎസ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിക്രമിൻ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

By newsten