Spread the love

കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ടോപ് സ്കോററായിരുന്ന മാർക്കസ് ജോസഫ്, മുഹമ്മദൻസുമായുള്ള കരാർ പുതുക്കി. 2021ലാണ് മാർക്കസ് ജോസഫ്, മുഹമ്മദൻസിൽ ചേർന്നത്. ഇപ്പോഴിതാ താരം അടുത്ത ഒരു വർഷത്തെ കരാർ ഒപ്പിട്ടിരിക്കുകയാണ്. ഈ ഐ ലീഗിൽ 15 ഗോളുകൾ മാർക്കസ് നേടിയിരുന്നു.

മുൻ ഗോകുലം കേരള താരമാണ് മാർക്കസ്. നേരത്തെ ഗോകുലം കേരളയുടെ ഡ്യുറണ്ട് കിരീടത്തിൽ മാർക്കസ് ജോസഫ് നിർണായക പങ്കുവഹിച്ചിരുന്നു. 2019 ലെ ഡ്യൂറണ്ട് കപ്പ് ഫൈനലിൽ രണ്ട് ഗോളുകൾ നേടിയ മാർക്കസ് ഗോകുലം കേരളയെ കിരീടം നേടാൻ സഹായിച്ചു.

By newsten