Spread the love

പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യ ടീസർ പുറത്തിറങ്ങി. നവോത്ഥാന നായകരുടെ കഥ പറയുന്ന ചിത്രം വിനയൻ ആണ് സംവിധാനം ചെയ്യുന്നത്. അധഃസ്ഥിതർക്ക് വേണ്ടി പോരാടിയ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് ചിത്രം പറയുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ മാസ് ആക്ഷൻ ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വിൽസണും കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദും വേഷമിടുന്നു. മലയാള സിനിമയിലെ അമ്പതിലധികം പ്രമുഖ താരങ്ങളും ചിത്രത്തിൻറെ ഭാഗമാണ്.

By newsten