Spread the love

കോച്ച് മൗറീസിയോ സാരി 2025 ജൂൺ വരെ പുതിയ കരാർ ഒപ്പിട്ടതായി ഇറ്റാലിയൻ ക്ലൻ ലാസിയോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സീസണിൽ 3.5 മില്യൺ യൂറോ നൽകാനുള്ള കരാറിലാണ് സാരി ഒപ്പുവച്ചത്. കഴിഞ്ഞ സമ്മറിൽ ആണ് സാരി ചുമതലയേറ്റത് അദ്ദേഹത്തിന്റെ മുൻ കരാർ 2023 ജൂൺ വരെയായിരുന്നു.

തന്റെ ആദ്യ സീസണിൽ സീരി എയെ ലാസിയോ അഞ്ചാം സ്ഥാനത്തേക്ക് നയിച്ചിരുന്നു. യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കും അവർ യോഗ്യത നേടി. 63 കാരനായ സാരി നേരത്തെ നാപ്പോളി, ചെൽസി, യുവന്റസ് എന്നിവിടങ്ങളിൽ വിജയം നേടിയിട്ടുണ്ട്.

By newsten