ലക്‌നൗ: ലക്നൗ: അക്ഷയ് കുമാർ നായകനായ ‘സാമ്രാട്ട് പൃഥ്വിരാജ്’ചിത്രത്തെ നികുതിയിൽ നിന്ന് ഒഴിവാക്കി ഉത്തർപ്രദേശ് സർക്കാർ. ചിത്രം നാളെ രാജ്യമെമ്പാടും പ്രദർശനത്തിനെത്തും. മറ്റ് മന്ത്രിമാർക്കൊപ്പം ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത ശേഷമാണ് പൃഥ്വിരാജിനെ നികുതിയിൽ നിന്ന് ഒഴിവാക്കിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചത്.
പൃഥ്വിരാജ് ചൗഹാന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ‘സാമ്രാട്ട് പൃഥ്വിരാജ്’ ഒരുക്കിയിരിക്കുന്നത്. ചന്ദ്ര പ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാനുഷി ഛില്ലറിനൊപ്പം അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചരിത്രത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഭൂതകാലത്തിലെ തെറ്റുകൾ മനസിലാക്കാനും അവ തിരുത്താനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ 75 വർ ഷത്തിനിടയിൽ സംഭവിച്ച തെറ്റുകൾ തിരുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ രാജ്യത്ത് സമഗ്രമായ മാറ്റം കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.