കുവൈറ്റ്: കുവൈറ്റിലെ ഏറ്റവും വലിയ വികസന പദ്ധതിയായ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2ൻറെ നിർമ്മാണം 61.8 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 180,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി നിർമ്മിക്കുന്നത്. സൗരോർജ സെല്ലുകളിലാണ് വിമാനത്താവളത്തിൻറെ പ്രവർത്തനം സജ്ജമാക്കിയിരിക്കുന്നത്, പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കെട്ടിടത്തിൻറെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. വിമാനങ്ങൾ ക്ക് പ്രവേശിക്കാൻ 51 പ്രവേശന കവാടങ്ങളുമുണ്ട്. 2 ട്രാൻസിറ്റ് ഹോട്ടലുകളും പ്രധാന കെട്ടിടവുമായി ബന്ധിപ്പിച്ചിരിക്കുന്നു.