തൃക്കാക്കരയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വിജയസാധ്യതയുണ്ടെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ. വിജയപ്രതീക്ഷയില്ലെങ്കിലും ബി.ജെ.പി മികച്ച പോരാട്ടമാണ് കാഴ്ചവച്ചതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനാണ് മേൽക്കൈ ഉണ്ടായിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ ആര് ജയിച്ചാലും വലിയ മാർജിനിൽ വിജയിക്കില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.