തിരുവനന്തപുരം: ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെയുടെ അകാല നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായിരുന്നു കെകെയെന്നും അദ്ദേഹത്തിന്റെ അകാല വിയോഗം സംഗീത ലോകത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെ.യുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. തന്റെ അവസാന നിമിഷങ്ങളിൽ പോലും അദ്ദേഹം പാടുന്ന ലോകത്തായിരുന്നു. ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായിരുന്നു.
ബോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, അസമീസ്, ഗുജറാത്തി ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അകാല വിയോഗം സംഗീത ലോകത്തിന് വലിയ നഷ്ടമാണ്. കെകെയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.