Spread the love

തൃക്കാക്കരയിൽ പോളിംഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. മണ്ഡലത്തിൽ ജോ ജോസഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കെ.വി തോമസ് അവകാശപ്പെട്ടു.

താൻ മത്സരിക്കുമ്പോൾ വോട്ടിംഗ് ശതമാനത്തിലെ വർദ്ധനവ് കോൺഗ്രസിന് അനുകൂലമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുന്നു. വോട്ടിംഗ് ശതമാനം കുറയുകയോ വർദ്ധിക്കുകയോ ചെയ്താലും അതനുസരിച്ച് തിരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിക്കുക എളുപ്പമല്ലെന്നും കെ വി തോമസ് പറഞ്ഞു. ഉമാ തോമസിൻറെ സ്ഥാനാർത്ഥിത്വം തെറ്റാണെന്ന് കെ വി തോമസ് ആവർത്തിച്ചു. പി ടി തോമസിൻറെ പേരിലാണ് തൃക്കാക്കരയിൽ പോളിംഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. മണ്ഡലത്തിൽ ജോ ജോസഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കെ.വി തോമസ് അവകാശപ്പെട്ടു മണ്ഡലത്തിൽ പ്രചാരണം നടത്തിയത്. ഇതാണോ പി.ടി.യുടെ കാഴ്ചപ്പാട്? തൻറെ ബന്ധുക്കളും ഭാര്യയും മക്കളും തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു പി ടി തോമസ്. ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ സഹതാപ തരംഗമാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചത്, കെ വി തോമസ് ആരോപിച്ചു.

By newsten