Spread the love

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിശീർഷ വരുമാനം കോവിഡിന് മുമ്പുള്ളതിനേക്കാൾ താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തെ ആളോഹരി വരുമാനം 91,481 രൂപയാണ്. അറ്റ ദേശീയ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള ആളോഹരി വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 2022 സാമ്പത്തിക വർഷത്തിൽ 7.5 ശതമാനം വർദ്ധിച്ചു. 2020-21ൽ ഇത് 85,110 രൂപയായി കുറഞ്ഞു. കൊവിഡ് കാരണം സാമ്പത്തിക പ്രവർത്തനങ്ങൾ താറുമാറായതാണ് ഇതിൻ കാരണം. നിലവിലെ വിലയുടെ അടിസ്ഥാനത്തിൽ, 2021-22 സാമ്പത്തിക വർഷത്തെ ആളോഹരി വരുമാനം 18.3 ശതമാനം ഉയർന്ന് 1.5 ലക്ഷം രൂപയായി. 2020-21ൽ ഇത് 1.27 ലക്ഷവും 2019-20ൽ 1.32 ലക്ഷവുമായിരുന്നു. ആളോഹരി വരുമാനം രാജ്യത്തിൻറെ പുരോഗതിയുടെ സൂചകമായി കണക്കാക്കപ്പെടുന്നു.

By newsten