തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവം സ്വർണ വിലയിൽ ഇടിവ്. 200 രൂപയായി കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിൻറെ നിലവിലെ വിപണി വില 38,000 രൂപയായി. ഇന്നലെ പവൻ 80 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ മാസം അവസാന വാരത്തിൽ സ്വർണ വിലയിൽ കൂടുതൽ ചാഞ്ചാട്ടം ഉണ്ടായിരുന്നു. ഒപ്പം ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ വിപണി വില 4,750 രൂപയായി. ഇന്നലെ പവൻ 10 രൂപയുടെ ഇടിവുണ്ടായി. 18 കാരറ്റ് സ്വർണത്തിൻറെ ഒരു ഗ്രാം സ്വർണത്തിൻറെ വിലയും കുറഞ്ഞു. കുറഞ്ഞത് 25 രൂപയാണ്. ഇതോടെ 18 കാരറ്റ് സ്വർണത്തിൻറെ വിപണി വില ഗ്രാമിൻ 3,920 രൂപയായി.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.