Spread the love

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിനെ തുടർന്ന് വിദേശത്തേക്ക് കടന്ന് നടൻ വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തും. രാവിലെ 9.30ഓടെ കൊച്ചിയിലേക്ക് മടങ്ങുമെന്നാണ് കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നത്.

തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം ലഭിച്ചതിനാൽ ആദ്യ ഘട്ട ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിനെ വിട്ടയക്കും. വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

By newsten