മസ്കത്ത്: ഉഷ്ണതരംഗത്തിൻറെ പശ്ചാത്തലത്തിൽ ഒമാനിൽ നാളെ മുതൽ ഉച്ച ഇടവേള നിയമം പ്രാബല്യത്തില്‍ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30നും 3.30നും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ ആളുകൾ ജോലി ചെയ്യാൻ പാടില്ലെന്നാണ് ചട്ടം. ഒമാൻ ലേബർ ആക്ടിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് ഉച്ച വിശ്രമം അനുവദിക്കുന്നത്.
ജൂൺ ആദ്യം മുതൽ ആരംഭിക്കുന്ന ഉച്ചസമയ തൊഴിൽ നിയന്ത്രണങ്ങൾ ഓഗസ്റ്റ് അവസാനം വരെ തുടരും. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും നിയമങ്ങൾ ലംഘിക്കരുതെന്നും തൊഴിൽ മന്ത്രാലയം രാജ്യത്തെ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. തൊഴിലിടങ്ങളിൽ ഉച്ച ഇടവേള നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ മന്ത്രാലയത്തിലെ പരിശോധനാ വകുപ്പുകൾ ഫീൽഡ് സന്ദർശനങ്ങൾ നടത്തും. രാജ്യത്തിൻറെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാട്ട്സ്ആപ്പിൽ മികച്ച ഗൾഫ് ൻയൂസ് വാർത്തകൾ ലഭിക്കുന്നതിൻ, ഒരു സന്ദേശം അയയ്ക്കാൻ ഇവിടെ ക്ലിക്കുചെയ്യുക, അത് ഫേസ്ബുക്കിൽ ലഭിക്കുന്നതിൻ ഇ-ലിങ്കിൽ ക്ലിക്കുചെയ്യുക.