തൃക്കാക്കരയിലെ രാഷ്ട്രീയ കാലാവസ്ഥ ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എല്ലാവരുടെയും പ്രവര്‍ത്തന മേഖലയായാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയതെന്നും തൽഫലമായി, സ്വാഭാവികമായും പോളിംഗ് വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസമില്ലെങ്കിൽ യു.ഡി.എഫും ബി.ജെ.പിയും അതിജീവിക്കുക പോലുമില്ല. തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മാത്രമേ ഈ ആത്മവിശ്വാസം കാണാനാകൂ. തൃക്കാക്കരയിലെ രാഷ്ട്രീയ കാലാവസ്ഥ ഇടതുമുന്നണിക്ക് അനുകൂലമാണ്. കഴിഞ്ഞ ആറ് വർഷത്തെ സർക്കാരിന്റെ പ്രകടനം തൃക്കാക്കരയിൽ വിലയിരുത്തും. കേരളത്തിന്റെയും തൃക്കാക്കരയുടെയും ഭാവിയെയും പുരോഗതിയെയും കുറിച്ച് ചിന്തിക്കുന്നവർ ഇടതുപക്ഷത്തിൻ അനുകൂലമായി വോട്ട് ചെയ്യും. 80 ശതമാനത്തിലേറെ പോളിംഗ് നടക്കുമെന്നാണ് കണക്കാക്കുന്നത്.