Spread the love

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം വിക്രമിന്റെ അവകാശം വിറ്റുപോയത് വൻ തുകയ്ക്ക്. സാറ്റലൈറ്റ്, ഒ.ടി.ടി എന്നിവയിലൂടെ വിവിധ ഭാഷകളിലായി 200 കോടിയിലധികം രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം വിറ്റുപോയത്.

ജൂൺ മൂന്നിന് ഇന്ത്യയിലും വിദേശത്തുമായി ചിത്രം റിലീസ് ചെയ്യും. കമൽഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, ഗായത്രി ശങ്കർ, അർജുൻ ദാസ്, ചെമ്പൻ വിനോദ്, ഹരീഷ് പേരടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ സൂര്യയും അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഷിബു തമീൻസിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സിനാണ് കേരളത്തിലെ വിതരണാവകാശം. എസ് രാജമൗലിയുടെ ആർആർആറിന്റെ വൻ വിജയത്തിൻ ശേഷം കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് എസ് ഷിബു തമീൻസ് പറഞ്ഞു. ഒരു ഫാൻ ബോയ് ആയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ ഒരു ബ്ലോക്ക്ബസ്റ്റർ ആയിരിക്കും.

By newsten