Spread the love

എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് ടു ഫലം ജൂണ് 20ന് പ്രഖ്യാപിക്കും. പരീക്ഷാഫലം ജൂണ് 15ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

നാളെ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവം നടക്കും. 12,986 സ്കൂളുകളിലാണ് മേള നടക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്കൂളുകൾ തുറക്കാൻ സർക്കാർ തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By newsten