തൃക്കാക്കരയിൽ വലിയ അടിയൊഴുക്കുണ്ടാകുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ വലിയ മാറ്റമുണ്ടാകുമെന്നും തൃക്കാക്കരയിൽ ഇത്തവണ എൻ.ഡി.എയ്ക്ക് അനുകൂലമായി നല്ല അടിയൊഴുക്കുണ്ടെന്നും അതിനാൽ, വളരെയധികം ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവുമുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.
“ആദ്യം ക്ഷേത്രങ്ങളിൽ പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ടാണ് ഞാൻ തുടങ്ങിയത്. അതിനുശേഷം ബൂത്തുകൾ സന്ദർശിക്കും. വിജയത്തിന്റെ നല്ല പ്രതീക്ഷയുണ്ട്. മുസ്ലിം സമുദായത്തിന്റെ വോട്ടിനും അതിന്റെ ഫലമായുണ്ടായ അടിയൊഴുക്കുകൾക്കും മുന്നിൽ മുഖ്യമന്ത്രിയും വിഡി സതീശനും സ്വീകരിച്ച നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എൻഡിഎ 100 ശതമാനം വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.സി. ജോർജ് എന്ന യേശുവിനെ ക്രൂശിച്ച യൂദാകളാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
ഇതിനിടെ പോളിംഗ് സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിച്ച രാധാകൃഷ്ണൻ പൊലീസുമായി നേരിയ തർക്കമുണ്ടായി.