പൊതുമരാമത്ത് വകുപ്പും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പദവിയും മുഖ്യമന്ത്രിയുടെ മരുമകന് സ്ത്രീധനം നല്കിയതാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിൻന്റെ സ്മരണാർത്ഥം കണ്ണൂർ കൂത്തുപറമ്പിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാജിയുടെ പ്രസംഗം പ്രധാനമായും സംസ്ഥാന സർക്കാരിനും ഡി.വൈ.എഫ്.ഐക്കും നേരെയുള്ള കടന്നാക്രമണമായിരുന്നു.
“സ്ത്രീധനം ഒരു വലിയ തെറ്റാണ് എന്നതായിരുന്നു അവർ അടുത്തിടെ ഉയർത്തിയ മുദ്രാവാക്യം. 10 പവനും 20 പവനും സ്ത്രീധനം നൽകുന്നത് തെറ്റാണ്. എന്റെ സഖാവേ. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പൊതുമരാമത്ത് വകുപ്പ് മരുമകന് സ്ത്രീധനം നൽകിയ ഒരു നേതാവിന്റെ പിറകിലാണ് താങ്കൾ നിൽക്കുന്നത്” അദ്ദേഹം പറഞ്ഞു.