രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് തൃക്കാക്കര. 239 ബൂത്തുകളിലും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉപതിരഞ്ഞെടുപ്പുകളിൽ കള്ളവോട്ട് തടയാൻ കർശന നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
പ്രശ്നബാധിത ബൂത്തുകളില്ലെങ്കിലും കനത്ത സുരക്ഷയാണ് മണ്ഡലത്തിൽ ഒരുക്കിയിരിക്കുന്നത്. അടുത്ത നാലു വർഷത്തേക്ക് തൃക്കാക്കരയുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ രണ്ട് ലക്ഷത്തോളം വോട്ടർമാർ ചൊവ്വാഴ്ച പോളിംഗ് ബൂത്തുകളിലെത്തും. 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളും വോട്ട് രേഖപ്പെടുത്താൻ തയ്യാറാണ്.
തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂർത്തിയായി. മണ്ഡലത്തിലെ 239 ബൂത്തുകളും വോട്ടെടുപ്പിന് സജ്ജമാണ്. ഇന്ന് രാവിലെ 6 മണിക്ക് മോക് പോളിംഗ് നടത്തുകയും രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കുകയും ചെയ്യും. വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് തുടരും.