തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. പി.ടി എന്നയാൾ ഉപേക്ഷിച്ച ചില ദൗത്യങ്ങൾ പൂർത്തീകരിക്കാനുള്ള ചുമതല ഉമച്ചേച്ചിയെ ഏൽപ്പിച്ചിരിക്കുകയാണെന്ന് ആന്റോ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.
തൃക്കാക്കര നിയോജക മണ്ഡലത്തെ കുറിച്ച് പി.ടിക്ക് ഒരുപാട് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. ഈ നാടുമായുള്ള പി.ടി.യുടെ ബന്ധം എം.എൽ.എ എന്ന വാക്കിൽ മാത്രം ഒതുങ്ങിനിന്നില്ല. അതുകൊണ്ടാണ് പി.ടി ഇപ്പോഴും അവിടുത്തെ ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നത്. തൃക്കാക്കരയിലെ ജനങ്ങളുടെ മനസ്സിൽ പി.ടി.യുടെ സ്ഥാനം നുണപ്രചാരണത്തിന്റെ വിഷലിപ്തമായ കാറ്റിൽ കെടുത്തിക്കളയാനാവില്ല. ഇതിനെല്ലാം തൃക്കാക്കരയിലെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ മറുപടി പറയുമെന്ന് ഉറപ്പുണ്ടെന്നും ആൻറോ ജോസഫ് പറഞ്ഞു.