Spread the love

രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘തുറമുഖം’ വീണ്ടും റീലീസ് മാറ്റിവെച്ചു. ജൂണ് മൂന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരാഴ്ച കഴിഞ്ഞ് 10ന് മാത്രമേ തിയേറ്ററുകളിലെത്തുകയുള്ളൂ. കൊവിഡും തിയേറ്റർ അടച്ചതും കാരണം ചിത്രത്തിന്റെ റിലീസ് നേരത്തെ പലതവണ മാറ്റിവച്ചിരുന്നു.

റിലീസ് മാറ്റിവച്ചതായി അറിയിച്ച് പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

By newsten