സംസ്ഥാനത്തെ സ്കൂളുകൾ പ്രവേശനോത്സവത്തിന് തയ്യാറെടുക്കുകയാണ്. ബുധനാഴ്ച രാവിലെ കഴക്കൂട്ടം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പഴയ കെ.എസ്.ആർ.ടി.സി ബസുകൾ പഠനമുറികളാക്കി മാറ്റുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം മണക്കാട് സ്കൂളിൽ നടന്നു. ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
42,90,000 വിദ്യാർത്ഥികൾ വേനൽക്കാല അവധിക്ക് ശേഷം ജൂൺ ഒന്നിന് സ്കൂളിലേക്ക് മടങ്ങും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
പ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മേഖലയെ ലോകം ശ്രദ്ധിക്കുന്ന തലത്തിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിൽ 75 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.