Spread the love

ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ജൂൺ രണ്ടിന് ആരംഭിക്കും. വാർഷിക പരീക്ഷ ജൂൺ 13 ന് ആരംഭിച്ച് ജൂൺ 30 നകം പൂർത്തിയാകും. ഈ വർഷം 150 ശതമാനം ചോദ്യങ്ങളാണ് പ്ലസ് വൺ ചോദ്യപേപ്പറിൽ നൽകുന്നത്. വിദ്യാർത്ഥികൾക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ കാര്യത്തിൽ അനാവശ്യ പരിഭ്രാന്തി പരത്തരുതെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പരീക്ഷയും തുടർന്ന് മൂല്യനിർണയവും സുഗമമായി നടത്തുമെന്നും മന്ത്രി പറഞ്ഞു. 4,22,651 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുതുന്നത്.

By newsten