Spread the love

നെയ്യാറ്റിൻകരയിൽ വാളുമായി കുട്ടികൾ സംഘടിപ്പിച്ച ‘ദുർഗാ വാഹിനി’ റാലിക്കെതിരെ പൊലീസ് കേസെടുത്തു. ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരവും സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

നിലവിൽ ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആര്യങ്കോട് പൊലീസ് സ്വമേധയാ കേസെടുത്തു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ നടന്ന ദുർഗവാഹിനി ആയുധപരിശീലന ക്യാമ്പിൻ ശേഷം പ്രധാന റോഡിൽ പ്രകടനം നടത്തി. കുട്ടികൾ ആയുധങ്ങളുമായി മുദ്രാവാക്യം വിളിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

By newsten