കൊച്ചി മെട്രോ യാർഡിൽ അതിക്രമിച്ചുകയറി രണ്ട് പേർ ബോഗിയിൽ ഭീഷണി സന്ദേശം എഴുതിയതായി പോലീസ് കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോട്ടിൽ സ്പ്രേ ഉപയോഗിച്ചാണ് ഭീഷണി സന്ദേശങ്ങൾ എഴുതിയത്. സ്‌ഫോടനം, ആദ്യത്തേത് കൊച്ചിയില്‍ എന്നാണു എഴുതിയിരുന്നത്.
26ൻ രാത്രി മുട്ടം മെട്രോ യാർഡിൽ അതിക്രമിച്ചുകയറിയ രണ്ടുപേർ മെട്രോ കംപാർട്ട്മെൻറിൽ ഭീഷണി സന്ദേശം എഴുതിയിരുന്നു. ഇവരുടെ ദൃശ്യങ്ങൾ പോലീസിൻ ലഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 27ൻ രാവിലെ യു.എ.പി.എ ചുമത്തി കേസ് രജിസ്റ്റർ ചെയ്തെങ്കിലും അതീവ രഹസ്യമായാണ് അന്വേഷണം മുന്നോട്ടുപോയത്.
മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ‘പമ്പ’ എന്ന മെട്രോ ബോഗിയിലാണ് ഭീഷണി സന്ദേശം എഴുതിയത്. അതീവസുരക്ഷയുള്ള മെട്രോ യാർഡിൽ കയറി ഭീഷണി സന്ദേശം എഴുതിയ സംഭവം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. കേന്ദ്ര ഏജൻസികളും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഭീഷണി സന്ദേശം മുന്നറിയിപ്പായി കണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിൻ പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.