Spread the love

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കാട്ടെ’ ജൂണ് 17ന് പ്രദർശനത്തിനെത്തും.   ശ്രീജിത്ത് രവി, നിഷ സാരംഗ് എന്നിവർക്കൊപ്പം ശ്രീജിത്തിൻറെ മകൻ ഋതുഞ്ജയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. ദിലീഷ് പോത്തനാണ് ചിത്രത്തിൽ പ്രകാശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ സാറ്റലൈറ്റ് ഒടിടി അവകാശം സീ സ്വന്തമാക്കിയിട്ടുണ്ട്. നവാഗതയായ മാളവിക മനോജാണ് നായിക. ഫൺടാസ്റ്റിക് ഫിലിംസിൻറെയും ഹിറ്റ് മേക്കേഴ്സ് എൻറർടെയ്ൻമെൻറിൻറെയും ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. മനു മഞ്ജിത്തിൻറെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകരുന്നത്. ഗുരു പ്രസാദ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ – രതിൻ രാധാകൃഷ്ണൻ.

By newsten