യുഡിഎഫാണ് കള്ളവോട്ട് ചെയ്യുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്നാൽ തൃക്കാക്കരയിൽ അത് നടക്കില്ലെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെ കേരളത്തിലെ യുഡിഎഫിന്റെ തകർച്ച പൂർത്തിയാകുമെന്നും ഇ പി ജയരാജൻ പറഞ്ഞു. വി ഡി സതീശൻ പറഞ്ഞത് ആരെങ്കിലും കണക്കിലെടുക്കുമോ എന്നും ഇ പി ജയരാജൻ ചോദിച്ചു.
തൃക്കാക്കര റീപോളിംഗിനായുള്ള നിശബ്ദ പ്രചാരണം മണ്ഡലത്തിൽ പുരോഗമിക്കുമ്പോഴും നേതാക്കൾ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നത് തുടരുകയാണ്. മുതിർന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടക്കം മുതൽ തൃക്കാക്കര മണ്ഡലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനും തുടക്കം മുതൽ മണ്ഡലത്തിലുണ്ട്.