Spread the love

രാജ്യത്ത് 5 ജി സേവനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്പെക്ട്രം ലേല നടപടികൾ ആരംഭിച്ചതായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെക്രട്ടറിയും ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാനുമായ കെ രാജരാമൻ പറഞ്ഞു. സ്പെക്ട്രത്തിന്റെ മൂല്യം 7.5 ലക്ഷം കോടി രൂപയാണെന്ന് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കണക്കാക്കിയിട്ടുണ്ട്. ജൂലൈ പകുതിയിലോ ജൂലൈ അവസാനമോ ലേലം നടക്കാനാണ് സാധ്യത. ഈ വർഷം തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് രാജാരാമൻ പറഞ്ഞു.

700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ്, 2300 മെഗാഹെർട്സ്, 2500 മെഗാഹെർട്സ്, 2600 മെഗാഹെർട്സ്, 3300-3670 മെഗാഹെർട്സ്, 24.25-28 ജിഗാഹെർട്സ്. ലേലവും തുടർനടപടികളും 45 മുതൽ 60 ദിവസത്തിനുള്ളിൽ പൂർത്തിയാകും.

ഓഗസ്റ്റിലോ സെപ്റ്റംബറിലോ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിൻറെ ഭാഗമായി അഹമ്മദാബാദിലെ പ്രഹ്ലാദ്നഗറിലെ 13 സ്ഥലങ്ങളിലായി 28 5 ജി സെല്ലുകളിൽ ടെലികമ്യൂണിക്കേഷൻസ് വകുപ്പ് പരിശോധന നടത്തിയിരുന്നു. പരീക്ഷണത്തിൽ പരമാവധി ഡൗൺലോഡ് വേഗത 1.5 ജിബിപിഎസ് രേഖപ്പെടുത്തി. അതേസമയം, സ്പെക്ട്രം ലേലത്തിൽ എല്ലാ ഓപ്പറേറ്റർമാരും പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

By newsten