Spread the love

വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ ഇന്ന് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് യഹിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തത്. 21നു ആലപ്പുഴയിൽ നടക്കുന്ന ജാഥയുടെ സ്വാഗതസംഘം ചെയർമാനാണ് യഹിയ തങ്ങൾ. വിശദമായ ചോദ്യം ചെയ്യലിൻ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

By newsten