Spread the love

രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കോട്ടയം വഴിയുള്ള റെയിൽപ്പാത യാഥാർത്ഥ്യമായി. ഏറ്റുമാനൂർ-ചിങ്ങവനം പാത കമ്മിഷൻ ചെയ്തു. പാലരുവി എക്സ്പ്രസാണ് ഈ പാതയിലൂടെ ആദ്യം കടന്നുപോയത്. ഇതോടെ സമ്പൂർണ്ണ ഇരട്ടപ്പാതള്ള സംസ്ഥാനം എന്ന വിശേഷണവും കേരളത്തിന് സ്വന്തമായി.

ഏറ്റുമാനൂരിൽ നിന്ന് പുതിയ ട്രാക്ക് വഴി വന്ന പാലക്കാട് ജംഗ്ഷൻ-തിരുനെൽവേലി പാലരുവി എക്സ്പ്രസ് രാത്രി 9.42ന് കോട്ടയം സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു.തോമസ് ചാഴികാടൻ എം.പി, ഡി.ആർ.എം മുകുന്ദ് രാമസ്വാമി, സതേൺ റെയിൽവേ കൺസ്ട്രക്ഷൻ ഡിപ്പാർട്ട്മെന്റ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്ര പ്രസാദ് ജിങ്കാർ, ചീഫ് എൻജിനീയർ വി.രാജഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ കോട്ടയം സ്റ്റേഷൻ മാനേജർ ബാബു തോമസ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.

വൈകിട്ട് ആറുമണിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ദക്ഷിണ റെയിൽവേ നിർമ്മാണ വകുപ്പ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിൽ ഈ റൂട്ടിൽ പരിശോധനാ വാഹനം ഉപയോഗിച്ച് അന്തിമ പരീക്ഷണ ഓട്ടം നടത്തി. തുടർന്ന് റൂട്ട് വാണിജ്യ വകുപ്പിൻ സേവനത്തിനായി കൈമാറി. കോട്ടയം വഴിയുള്ള ഇരട്ടപ്പാത തുറക്കുന്നതോടെ പുതിയ ട്രെയിനുകൾക്കുള്ള വഴിയും കേരളത്തിനായി തുറക്കും.

By newsten