Spread the love

രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ , പിയൂഷ് ഗോയൽ എന്നിവർ യഥാക്രമം കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് മത്സരിക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുണ് സിങ്ങാണ് പട്ടിക പ്രഖ്യാപിച്ചത്.

16 ബി.ജെ.പി സ്ഥാനാർത്ഥികളിൽ ആറുപേർ ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും. കർണാടക, മഹാരാഷ്ട്ര, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം സ്ഥാനാർത്ഥികളും മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് ജനവിധി തേടുന്നത്.

15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ് 10ൻ നടക്കും.

By newsten