Spread the love

1975-85 ലെ അസം കലാപത്തിൽ പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് അസം സർക്കാർ. ഇതിനായി 6.90 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

അസം പ്രക്ഷോഭത്തിനിടെ ഗുരുതരമായി പരിക്കേറ്റ 288 പേർക്കും 57 സ്ത്രീകൾക്കും രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതായി അസം ആരോഗ്യമന്ത്രി കേശബ് മഹന്ത പറഞ്ഞു.

1979 നും 1985 നും ഇടയിൽ അസമിലെ അനധികൃത കുടിയേറ്റക്കാർക്കെതിരായ പ്രക്ഷോഭമായിരുന്നു അസം പ്രസ്ഥാനം. ഓൾ അസം സ്റ്റുഡൻറ്സ് യൂണിയൻറെ നേതൃത്വത്തിലായിരുന്നു അസം പ്രസ്ഥാനം. അനധികൃത കുടിയേറ്റക്കാരെ സംസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

By newsten