Spread the love

പഞ്ചാബിലെ ജവഹർകെയിലെ മൻസയിൽ വച്ച് പഞ്ചാബി ഗായകനും കോണ്‍ഗ്രസ്‌ നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു. വെടിവെപ്പിൽ സിദ്ദു ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആരാണ് ഇവർക്ക് നേരെ വെടിയുതിർ ത്തതെന്ന് അറിവായിട്ടില്ല. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിദ്ദു കോണ്‍ഗ്രസിൽ ചേർന്നത്. പിന്നീട് മൻസയിൽ നിന്ന് മത്സരിച്ചെങ്കിലും ആം ആദ്മി പാർട്ടിയുടെ ഡോ. വിജയ് സിംഗ്ലയോടാണ് അദ്ദേഹം തോറ്റത്.

By newsten