Spread the love

തങ്ങളുടെ മക്കൾ ഗുണ്ടകളും കലാപകാരികളും പീഡകരുമാകണമെന്ന് ആഗ്രഹിക്കുന്നവർ അവരെ ബി.ജെ.പിയിലേക്ക് അയക്കണമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. കുരുക്ഷേത്രയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ സർക്കാർ സ്കൂളുകളുടെ ഗുണനിലവാരം എഎപി മെച്ചപ്പെടുത്തിയെന്നും കെജ്രിവാൾ പറഞ്ഞു.

“ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് രാഷ്ട്രീയം അറിയില്ല. ഡൽഹിയിലെ സർക്കാർ സ്കൂളുകൾ ഞാൻ മെച്ചപ്പെടുത്തി. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഈ വർഷം 99.7 ശതമാനം വിജയശതമാനം നേടി. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് ഡൽഹിയിലെ ഒരു സർക്കാർ സ്കൂൾ സന്ദർശിക്കാനെത്തിയതായിരുന്നു. ഈ വർഷം നാല് ലക്ഷം വിദ്യാർത്ഥികളാണ് സ്വകാര്യ സ്കൂളുകൾ വിട്ട് ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ചേർന്നത്. ഏകദേശം 400 ഓളം വിദ്യാർത്ഥികൾ എഞ്ചിനീയറിംഗ് കോഴ്സുകൾക്കായുള്ള മത്സര പരീക്ഷകളിൽ വിജയിക്കുകയും പ്രമുഖ കോളേജുകളിൽ പ്രവേശനം നേടുകയും ചെയ്തു,” കെജ്രിവാൾ പറഞ്ഞു.

“തങ്ങളുടെ മക്കൾ ഡോക്ടർമാരോ എഞ്ചിനീയർമാരോ വക്കീലൻമാരോ ആകണമെന്ന് ആഗ്രഹിക്കുന്നവർ ഞങ്ങളോടൊപ്പം വരൂ. കലാപകാരികളും ഗുണ്ടകളും ബലാത്സംഗികളുമാക്കാൻ ആഗ്രഹിക്കുന്നവർ അവരെ ബി.ജെ.പിക്കൊപ്പം വിടണം. പാർ ട്ടിക്ക് ആവശ്യമുള്ളതെല്ലാം ഉണ്ട്. അവർ ഒരിക്കലും നിങ്ങളുടെ കുട്ടികൾക്ക് ജോലി നൽകില്ല. കാരണം അവർ ക്ക് അവരുടെ പാർ ട്ടിക്ക് തൊഴിൽ രഹിതരായ ഗുണ്ടകളെ ആവശ്യമുണ്ട്. കലാപം സൃഷ്ടിക്കാനും അവരുടെ കുട്ടികളെ വിദേശത്തേക്ക് അയയ്ക്കാനും അവർ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കും.”

By newsten