Spread the love

ശ്രീനാഥ് ഭാസിയെ നായകനാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ‘ചട്ടമ്പി’യുടെ ടീസർ പുറത്തിറങ്ങി. 22 ഫീമെയിൽ കോട്ടയം, ഡാ തടിയ, ഗ്യാങ്സ്റ്റർ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആൻറണി, മൈഥിലി എന്നിവരും ചിത്രത്തിലുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധിക്കപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയാണ് ചിത്രത്തിന്റെ കഥയെഴുതുന്നത്.

തിരക്കഥയും സംഭാഷണവും ഛായാഗ്രഹണവും അലക്സ് ജോസഫിന്റേതാണ്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

By newsten