രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി ആർബിഐ അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ എല്ലാ കറൻസി നോട്ടുകളിലെയും കള്ളനോട്ടുകളിൽ വർദ്ധനവുണ്ടായി. 500 രൂപയുടെ വ്യാജ നോട്ടുകളിൽ 101.9 ശതമാനവും 2000 രൂപയുടെ കള്ളനോട്ടുകളിൽ 54.16 ശതമാനവും വർദ്ധനവുണ്ടായതായി റിസർവ് ബാങ്ക് അറിയിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോർട്ട് പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ 500 രൂപയുടെ 39,451 കള്ളനോട്ടുകൾ കണ്ടെത്തി. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 79,669 കള്ളനോട്ടുകളായി ഉയർന്നു. 2020-21 സാമ്പത്തിക വർഷത്തിൽ 2,000 രൂപയുടെ 8,798 കള്ളനോട്ടുകളാണ് കണ്ടെത്തിയത്. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിൽ 13,604 കള്ളനോട്ടുകളാണ് കണ്ടെത്തിയത്.
2016 ൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻറെ ൻയായീകരണം കള്ളനോട്ട് തടയുക എന്നതായിരുന്നു. 2016 നവംബറിലാണ് 500, 1000 രൂപ നോട്ടുകൾ സർക്കാർ അസാധുവാക്കിയത്. പുതിയ 500, 2000 രൂപ നോട്ടുകളും അവതരിപ്പിച്ചു. നോട്ട് അസാധുവാക്കൽ കാരണം ജനങ്ങൾ വലിയ പ്രതിസന്ധിയാണ് രാജ്യത്ത് നേരിട്ടത്.