പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ 2022ലെ ലോക പുകയില വിരുദ്ധദിന അവാർഡ് ജാർഖണ്ഡിന്. മെയ് 31ന്
ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ ജാർഖണ്ഡ് ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ടുബാക്കോ കൺട്രോൾ സെൽ പുരസ്കാരം ഏറ്റുവാങ്ങുമെന്ന് അധികൃതർ പറഞ്ഞു.