വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ കൽക്കരി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു . ഖനി മന്ത്രാലയത്തിന് കീഴിൽ വരുന്ന കോൾ ഇന്ത്യ കൽക്കരി സംഭരിക്കും. ഇതിനു മുന്നോടിയായി കൽക്കരി പ്രത്യേകം ഇറക്കുമതി ചെയ്യരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2015നു ശേഷം ഇതാദ്യമായാണ് കേന്ദ്രസർക്കാർ കൽക്കരി ഇറക്കുമതി ചെയ്യുന്നത്.
നിലവിലെ ടെൻഡർ നടപടികൾ നിർത്തിവയ്ക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് വർ ഷത്തിനിടയിലെ ഏറ്റവും വലിയ ക്ഷാമമാണ് രാജ്യം നേരിട്ടത്. ഇത് വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചു. ഇത് കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനത്തിനും കാരണമായി. ഇത്തവണയും സമാനമായ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൽക്കരി ഇറക്കുമതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.