Spread the love

മുൻ പാർലമെന്റ് അംഗങ്ങളുടെ പെൻഷനുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി. മുൻ എംപിമാർക്ക് ഒന്നിലധികം പെൻഷനുകൾ നൽകാമെന്ന നിലവിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്. പുതുക്കിയ ചട്ടം അനുസരിച്ച് എംഎൽഎയും എംപിയും ആയിരുന്ന ഒരാൾക്ക് ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. മുൻ എംപി, എംഎൽഎ എന്നീ നിലകളിൽ ഇതുവരെ പെൻഷൻ എടുക്കാമായിരുന്നു.

അതുപോലെ, കേന്ദ്ര, സംസ്ഥാന സർവീസുകളിലോ കോർപ്പറേഷനുകളിലോ തദ്ദേശ സ്ഥാപനങ്ങളിലോ ശമ്പളം വാങ്ങുന്ന മുൻ എം.പിമാർക്കും അവിടെ സേവനമനുഷ്ഠിച്ച ശേഷം പെൻഷൻ ലഭിക്കുന്നവർക്കും മുൻ എം.പിമാരായി പെൻഷൻ ലഭിക്കില്ല. മുൻ എംപിമാർ പെൻഷൻ പരിഷ്കരണത്തിൻ അപേക്ഷിക്കുമ്പോൾ, ഇത് വിശദീകരിക്കുന്ന സത്യവാങ്മൂലത്തിൽ ഒപ്പിടണം.

എംപിമാരുടെ ശമ്പളവും അലവൻസുകളും സംബന്ധിച്ച പാർലമെൻററി ജോയിൻറ് കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരമാണ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭാംഗങ്ങൾ, ലോക് സഭാംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവർക്ക് മുൻ എം.പി എന്ന നിലയിൽ പെൻഷൻ അർഹതയില്ലെന്ന പഴയ വ്യവസ്ഥയും പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

By newsten