ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ നിന്ന് പശുവിനെ മാത്രം ഒഴിവാക്കരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടി നിഖില വിമൽ. എന്തെങ്കിലും പറയുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഒരു അഭിമുഖമായിരുന്നില്ല അത്. അത്തരമൊരു ചോദ്യം ഉയർന്നപ്പോൾ, ഓരോരുത്തരും അവരവരുടേതായ കാഴ്ചപ്പാടുകൾ പറയുന്നതുപോലെ ഞാൻ എന്റെ നിലപാട് പറഞ്ഞു. എല്ലാവർക്കും ഒരു നിലപാട് ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് അവിടെ ഉണ്ടാകണമെന്നാണ് തൻറെ ആഗ്രഹമെന്നും തുറന്നുപറയാൻ ധൈര്യം വേണമെന്നും നടി പറഞ്ഞു.
ഈ പ്രസ്താവനയ്ക്ക് ശേഷം, സിനിമാ മേഖലയിലെ ചിലർ അത് ആവശ്യമില്ലെന്ന് പറയുകയും ചിലർ അത് നല്ലതാണെന്ന് പറയുകയും ചെയ്തു. തന്റെ പ്രസ്താവനയെ തുടർന്ന് സൈബർ ആക്രമണം നടന്നതായി താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും അത് തന്നെ ബാധിക്കുന്ന ഒരു പ്രശ്നമല്ലെന്നും നിഖില പറഞ്ഞു.