Spread the love

കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിന്റെ പുതിയ ബിഎ.4, ബിഎ.5 വകഭേദങ്ങൾ മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു. പൂനെയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

ജനിതക പരിശോധനയിൽ, നാലു പേർക്ക് ബിഎ.4 സബ്ടൈപ്പും മൂന്ന് പേർക്ക് ബിഎ.5 സബ്ടൈപ്പും ഉണ്ടെന്ന് കണ്ടെത്തി. ഇതിൽ രണ്ടെണ്ണത്തിനു വിദേശയാത്രാ ചരിത്രമുണ്ടെന്നാണ് വിവരം.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും പരിശോധന വർദ്ധിപ്പിക്കാനും ജില്ലാ ഭരണകൂടത്തിനു നിർദ്ദേശം നൽകിയതായി അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യം) ഡോ. പ്രദീപ് വ്യാസ് വ്യക്തമാക്കി.

By newsten