‘ഹോം’ എന്ന സിനിമ ജൂറി കണ്ടിട്ടുണ്ടാവില്ലെന്ന നടൻ ഇന്ദ്രൻസിന്റെ പരാമർശത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ. ഇത്തരം അവകാശവാദങ്ങൾ തെറ്റാണെന്നും പട്ടികയിൽ ഇടം നേടിയ എല്ലാ ചിത്രങ്ങളും ജൂറി കണ്ടിട്ടുണ്ടെന്നും പ്രേം കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാമെന്ന് പ്രേം കുമാർ പറഞ്ഞു.
142 സിനിമകളാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 22 ചിത്രങ്ങളാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. ആ ലിസ്റ്റിൽ ഹോം എന്നൊരു സിനിമയുണ്ട്. ജൂറി സിനിമ കണ്ടു. സിനിമകൾ ജൂറിക്ക് മുന്നിൽ കൊണ്ടുവരിക എന്നതാണ് അക്കാദമിയുടെ ജോലി. അത് വ്യക്തമായി ചെയ്തു. ജൂറി ഹോം കണ്ടില്ലെന്ന വാദം തെറ്റാണ്. ഞങ്ങൾക്ക് എല്ലാ ഡിജിറ്റൽ തെളിവുകളും ഉണ്ട്. അത് പരിശോധിക്കാൻ മാത്രമേ കഴിയൂ.