ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 4.23 ബില്യണ്‍ ഡോളർ ഉയർന്ന് 597.509 ബില്യണ്‍ ഡോളറിലെത്തി. മെയ് 20 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മെയ് 13 ന്, രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 2.676 ബില്യണ്‍ ഡോളർ ഇടിഞ്ഞ് 593.279 ബില്യണ്‍ ഡോളറായി കുറഞ്ഞതായി റിസർവ് ബാങ്ക് അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച എഫ്സിഎ 3.825 ബില്യണ്‍ ഡോളർ ഉയർന്ന് 533.378 ബില്യണ്‍ ഡോളറിലെത്തി. ഡോളറിനു പുറമെ യൂറോ, പൗണ്ട്, യെൻ തുടങ്ങിയ വിദേശ കറൻസികളിലെ ഏറ്റക്കുറച്ചിലുകളും രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തെ ബാധിക്കുന്നു. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള എസ്ഡിആർ 102 ദശലക്ഷം ഡോളർ വർദ്ധിച്ച് 18.306 ബില്യണ്‍ ഡോളറായി ഉയർന്നതായി റിസർവ് ബാങ്ക് അറിയിച്ചു. അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) ഇന്ത്യയുടെ കരുതൽ ധനസ്ഥിതി 51 ദശലക്ഷം ഡോളർ ഉയർന്ന് 5.002 ബില്യണ്‍ ഡോളറായി.