വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്. അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷമേ ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. കേസിനോട് പ്രതികരിക്കുന്നതിൽ പരിമിതികളുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
തൃക്കാക്കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിൽ ഈ കേസ് നടക്കില്ലായിരുന്നുവെന്ന ഇവരുടെ വാദം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നീക്കം. തൃക്കാക്കര സ്റ്റണ്ടാണ് ഇപ്പോൾ നടക്കുന്നത്. തൃക്കാക്കരയിൽ സംസാരിക്കാതിരിക്കാൻ മാത്രമാണ് പി സി ജോർജിന് നാ
ളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയത്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെങ്കിൽ രാത്രി 7 മണിക്കെങ്കിലും അവിടെ തിരിച്ചെത്തണം. വൈകുന്നേരം ഞങ്ങൾ തിരിച്ചെത്തുമ്പോഴേക്കും, കുറഞ്ഞത് ഏഴ് മണിയെങ്കിലും ആയിരിക്കും. ഇത് കണക്കിലെടുത്താണ് നാളെ ചോദ്യം ചെയ്യലിനായി വിളിച്ചതെന്നും ഷോൺ ജോർജ് പറഞ്ഞു.