സംസ്ഥാന അവാർഡ് നിർണയത്തിൽ ഇന്ദ്രൻസിനെയും ‘ഹോം’ എന്ന സിനിമയെയും അവഗണിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. എം പിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ആറ് വർഷമായി തന്റെ സിനിമകൾ അവാർഡിന് പരിഗണിക്കുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
‘ഹോം’ സിനിമയോടും ഇന്ദ്രൻസിനെ സംസ്ഥാന അവാർഡിനും പരിഗണിക്കാത്തതിനോടുമുള്ള അദ്ദേഹത്തിൻറെ പ്രതികരണം എന്തായിരുന്നു എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു
“ഹേയ് എന്നോട് അങ്ങനെ ചോദിക്കരുത്, എന്റെ സിനിമ ഇത്രയും കാലം പരിഗണിച്ചിട്ടില്ല, കഴിഞ്ഞ ആറ് വർഷമായി പരിഗണിച്ചിട്ടില്ല, എന്നെ ഇവിടെ നിന്ന് തിരഞ്ഞെടുത്ത് ഒരു ദേശീയ അവാർഡിന് പോലും അയച്ചിട്ടില്ല, അപ്പോത്തിക്ക് എന്താണ് കുഴപ്പം? നീ അത് ചോദിച്ചില്ല. എന്നെക്കുറിച്ച് ചോദിക്കൂ, ആരെക്കുറിച്ചും ചോദിക്കരുത്.”