Spread the love

മുൻ എം.പിമാർക്ക് പെൻഷൻ ലഭിക്കാനുള്ള നിബന്ധനകൾ കർശനമാക്കി കേന്ദ്ര സർക്കാർ. മുൻ എം.പിമാർക്ക് മറ്റ് ജനപ്രതിനിധികളുടെ പദവിയോ സർക്കാർ പദവികളോ വഹിച്ച് എം.പി പെൻഷൻ വാങ്ങാൻ ഇനി കഴിയില്ല. പെൻഷൻ അപേക്ഷാ ഫോമിനൊപ്പം, അദ്ദേഹം പദവികൾ വഹിക്കുന്നില്ലെന്നും പ്രതിഫലം ലഭിക്കുന്നില്ലെന്നും വ്യക്തമാക്കണം. പുതിയ വ്യവസ്ഥകൾ അടങ്ങിയ വിജ്ഞാപനം പുറപ്പെടുവിച്ചു.

പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് ലോക്സഭാ സ്പീക്കറുടെയും ഉപരാഷ്ട്രപതിയുടെയും അനുമതിയോടെ നിർദ്ദേശം പുറപ്പെടുവിച്ചത്. മുൻ എംപിമാർ രാജ്യസഭയിലെയോ ലോക്സഭയിലെയോ സെക്രട്ടറി ജനറൽമാർക്ക് പെൻഷനായി അപേക്ഷിക്കണം. വ്യക്തിഗത വിശദാംശങ്ങളും എംപി എന്ന നിലയിലുള്ള അദ്ദേഹത്തിൻറെ കാലാവധിയും നൽകിയ ശേഷം മറ്റ് തസ്തികകളുടെ വിശദാംശങ്ങൾ നൽകണം.

By newsten