ഹോം വിവാദം കോൺഗ്രസ് ഏറ്റെടുത്തു. അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെട്ടെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ഹോം സിനിമയെയും നടൻ ഇന്ദ്രൻസിനെയും അവഗണിച്ചത് മനപ്പൂർവ്വമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ സർക്കാർ ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ് അഭിനയിക്കുന്നതിന് ഓസ്കർ അവാർഡ് നൽകണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.